/kalakaumudi/media/post_banners/2949f4e12a509b3c8cc87567ed90423973c4f1dd31fe5ed2e3741bf6dc878931.jpg)
ബ്ലൂംഫോണ്ടെയ്ന്‍: ചൊവാഴ്ച നടന്ന അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി. സര്‍ഫറാസ് ഖാനിന്റെ അനിയന്‍ കൂടിയായ ഇന്ത്യന്‍ താരം മുഷീര്‍ ഖാന്റെ കിടിലന്‍ സെഞ്ച്വറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
അണ്ടര്‍ 19 ലോകകപ്പില്‍ മുഷീര്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. 125 പന്തില്‍ നിന്ന് 132 റണ്‍സാണ് ഇന്ത്യയ്ക്കായി താരം നേടിയത്. ക്യാപ്റ്റന്‍ ഉദയ് ശരണ്‍ 34 റണ്‍സും ഓപ്പണര്‍ ആദര്‍ശ് സിംഗ് 52 റണ്‍സുമാണ് എടുത്തത്.