അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനല്‍: ഇന്ത്യയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം

By Web Desk.11 02 2024

imran-azhar

 

 


ബെനോനി: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു.

 

അര്‍ധ സെഞ്ചറി നേടിയ ഹര്‍സജ് സിങ്ങാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്‌ബെന്‍ (66 പന്തില്‍ 48), ഹാരി ഡിക്‌സന്‍ (56 പന്തില്‍ 42), ഒലിവര്‍ പീക്ക് (43 പന്തില്‍ 46) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി. നമന്‍ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

 

ഇന്ത്യ പ്ലേയിങ് ഇലവന്‍ ആദര്‍ശ് സിങ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, ഉദയ് സഹറാന്‍, പ്രിയാന്‍ഷു മൊലിയ, സച്ചിന്‍ ദാസ്, ആരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, രാജ് ലിംബാനി, നമന്‍ തിവാരി, സൗമി പാണ്ഡെ.

 

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ഹാരി ഡിക്‌സന്‍, സാം കൊന്‍സ്റ്റാസ്, ഹ്യൂഗ് വെയ്ബന്‍, ഹര്‍ജാസ് സിങ്, റയാന്‍ ഹിക്‌സ്, ഒലിവര്‍ പീക്, റാഫ് മക്മില്ലന്‍, ചാര്‍ലി ആന്‍ഡേഴ്‌സന്‍, ടോം സ്ട്രാക്കര്‍, മഹ്‌ലി ബേര്‍ഡ്മാന്‍, കലം വിഡ്‌ലര്‍.

 

 

 

OTHER SECTIONS