അണ്ടര്‍-19 ലോകകപ്പ്; ദക്ഷിണാഫ്രിക്ക 119 റണ്‍സ് നേടി

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍.

author-image
Athira
New Update
അണ്ടര്‍-19 ലോകകപ്പ്; ദക്ഷിണാഫ്രിക്ക 119 റണ്‍സ്  നേടി

ബെനോനി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 26 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന്റെ അര്‍ധ സെഞ്ചുറിയാണ് (102 പന്തില്‍ 76) പ്രോട്ടീസ് ബാറ്റിങ്ങില്‍ കരുത്തായത്.

55 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്ത റിച്ചാര്‍ഡ് സെലെറ്റ്സ്വെയ്നും ഒരു റണ്ണുമായി ഒലിവര്‍ വൈറ്റ്ഹെഡുമാണ് ക്രീസില്‍. സ്റ്റീവ് സ്റ്റോക്ക് (14), ഡേവിഡ് ടീഗര്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. പ്രിറ്റോറിയസിനെ മുരുകന്‍ അഭിഷേകിന് ക്യാച്ച് നല്‍കി മുഷീര്‍ ഖാന്‍ മടക്കി. രാജ് ലിംബാനിക്കാണ് മറ്റു രണ്ട് വിക്കറ്റുകള്‍.

sports news Latest News sports updates