/kalakaumudi/media/post_banners/00a90eba5fcc62bc499fdb42b68459a158d54ee5f13d72b4f588ef69a5dbf7d8.jpg)
ജൊഹനാസ്‌ബെര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. സെമി ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ആകും ഇന്ത്യയുടെ എതിരാളികള്‍. നേപ്പാളിനെതിരെ ഇന്ത്യ 132 റണ്‍സിന്റെ വിജയം നേടി. ഇന്ത്യയ്ക്ക് വേണ്ടി സൗമി പാണ്ടെ നാലു വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 297-5 മികച്ച സ്‌കോര്‍ നേടി. ക്യാപ്റ്റന്‍ ഉദയ് ശരണും സച്ചിന്‍ ദാസും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയത്. ഉദയ് 107 പന്തില്‍ 100 റണ്‍സ് നേടി. സച്ചിന്‍ ദാസ് 101 പന്തില്‍ 116 റണ്‍സ് എടുത്തു. മുഷീര്‍ ഖാന്‍ 9 റണ്‍സ് നേടി.