/kalakaumudi/media/post_banners/3ec5cc71afba81da7e49631d23f96bb6dd6dc61424bf12b958765ec1a4d5d168.jpg)
ദക്ഷിണാഫ്രിക്ക; അണ്ടര്‍ 19 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 201 റണ്‍സിന് കിടിലന്‍ വിജയം. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് മൂന്നാം ജയം.
സെഞ്ചുറി നേടിയ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയാണ് കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. 8 ഫോറുകളും മൂന്ന് സിക്‌സറും അടക്കം 118 പന്തില്‍ നിന്ന് 108 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ 27 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. യുഎസ്എയ്ക്ക് വേണ്ടി അതീന്ദ്ര സുബ്രഹ്മണ്യന്‍ 2 വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ സെഞ്ചുറി നേടിയ മുഷീര്‍ ഖാന്‍ യുഎസിനെതിരെ അര്‍ധശതകം നേടി. 76 പന്തില്‍ നിന്ന് 73 റണ്‍സാണ് താരം നേടിയത്. ലോകകപ്പില്‍ ഇത് ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണ്. രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടിനെയും ഇന്ത്യ 201 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഒരേ മാര്‍ജിനില്‍ വിജയം നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.