ഗംഭീര തിരിച്ചുവരവ്; ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഗംഭീര തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു.

author-image
Athira
New Update
ഗംഭീര തിരിച്ചുവരവ്; ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഗംഭീര തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ക്യാപ്റ്റന്‍ ഉദയ് സഹറാന്‍ (81) എന്നിവരുടെ ഇന്നിംഗ്സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, 32 റണ്‍സിനിടെ നാലു വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവില്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍-ഉദയ് സഖ്യം കൂട്ടിച്ചേര്‍ത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകേറ്റിയത്. 187 പന്തുകള്‍ നേരിട്ട ഇരുവരും കൂട്ടിച്ചേര്‍ത്തത് 171 റണ്‍സ്! കൂട്ടത്തകര്‍ച്ചയ്ക്കിടയിലും തകര്‍പ്പന്‍ അര്‍ധസെഞ്ചറി കുറിച്ച സച്ചിന്‍ ദാസിന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മുന്നോട്ടു നയിച്ചത്.

95 പന്തുകള്‍ നേരിട്ട സച്ചിന്‍ 11 ഫോറും ഒരു സിക്‌സും സഹിതം നേടിയത് 96 റണ്‍സ്. അര്‍ഹിച്ച സെഞ്ചറിയിലേക്കുള്ള കുതിപ്പില്‍ ക്വേന മഫാകയാണ് സച്ചിനെ പുറത്താക്കിയത്. ഞായറാഴ്ച ഓസ്ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. വെള്ളിയാഴ്ചയാണ് രണ്ടാം സെമിഫൈനല്‍.

sports news Latest News news updates