/kalakaumudi/media/post_banners/7caa8947f968dfac9857a7f4b878da846ba91837eedf74f22abfd2981abcefb1.jpg)
ജൊഹാനസ്ബെർഗ്: അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ഹ്യൂഗ് വെയ്ബൻ ബാറ്റിങ് തിരഞ്ഞെടുത്തു. ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് ഇന്ത്യ ആദ്യം പന്തെറിയാനെത്തുന്നത്.
ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ ഇതുവരെ 5 തവണയാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും അടക്കം 3 വിജയങ്ങൾ ഓസീസിന്റെ അക്കൗണ്ടിലുള്ളപ്പോൾ ഇന്ത്യയുടെ 2 ഫൈനൽ വിജയങ്ങളും അണ്ടർ 19 ലോകകപ്പിലായിരുന്നു.
കൗമാര ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ‘സക്സസ്ഫുൾ’ ടീമായ ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത് ആറാം കിരീടം. ഇതുവരെ 9 തവണ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനു പിന്നിലുള്ളത് ആറാം ഫൈനൽ കളിക്കുന്ന ഓസീസ്. എന്നാൽ കൗമാര ലോകകപ്പ് ഇതുവരെ നിലനിർത്താനായിട്ടില്ലെന്ന ചരിത്രമാണ് ഇത്തവണ ഇന്ത്യയ്ക്ക് തിരുത്താനുള്ളത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– ആദർശ് സിങ്, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹറാൻ, പ്രിയാൻഷു മൊലിയ, സച്ചിൻ ദാസ്, ആരവെല്ലി അവനിഷ്, മുരുകൻ അഭിഷേക്, രാജ് ലിംബാനി, നമൻ തിവാരി, സൗമി പാണ്ഡെ.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– ഹാരി ഡിക്സൻ, സാം കൊൻസ്റ്റാസ്, ഹ്യൂഗ് വെയ്ബൻ, ഹർജാസ് സിങ്, റയാൻ ഹിക്സ്, ഒലിവർ പീക്, റാഫ്
മക്മില്ലൻ, ചാർലി ആൻഡേഴ്സൻ, ടോം സ്ട്രാക്കർ, മഹ്‍ലി ബേർഡ്മാൻ, കലം വിഡ്‍ലർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
