യുപിക്ക് തകര്‍ച്ചയോടെ തുടക്കം; രക്ഷകരായി റിങ്കു-ജുറല്‍ സഖ്യം

രഞ്ജി ട്രോഫിയില്‍ ആദ്യ ദിനത്തില്‍ കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് അഞ്ചിന് 244 റണ്‍സെടുത്തു. റിങ്കു സിംഗ് (71), ധ്രുവ് ജുറല്‍ (54) എന്നിവരാണ് ഉത്തര്‍പ്രദേശിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും പുറത്താവാതെ ക്രീസിലുണ്ട്.

author-image
Web Desk
New Update
യുപിക്ക് തകര്‍ച്ചയോടെ തുടക്കം; രക്ഷകരായി റിങ്കു-ജുറല്‍ സഖ്യം

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ആദ്യ ദിനത്തില്‍ കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് അഞ്ചിന് 244 റണ്‍സെടുത്തു. റിങ്കു സിംഗ് (71), ധ്രുവ് ജുറല്‍ (54) എന്നിവരാണ് ഉത്തര്‍പ്രദേശിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും പുറത്താവാതെ ക്രീസിലുണ്ട്.

സഞ്ജു സാംസണിന്റെ കീഴിലാണ് കേരളം ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ യുപിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സമര്‍ത്ഥ് സിംഗിനെ (10) എം ഡി നീതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ആര്യന്‍ ജുയല്‍ (28) പ്രിയം ഗാര്‍ഗ് (44) സഖ്യം 58 റണ്‍സ് നേടി.

ജുയലിനെ വൈശാഖ് ചന്ദ്രന്‍ പുറത്താക്കി. വൈകാതെ ഗാര്‍ഗിനെ ബേസില്‍ തമ്പി ബൗള്‍ഡാക്കി. അക്ഷ്ദീപ് നാഥ് (9), സമീര്‍ റിസ്വി (26) എന്നിവര്‍ക്കും തിളങ്ങായാനായില്ല. അതിഥി താരങ്ങളായ ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. അഞ്ചിന് 124 എന്ന നിലയിലായിലായ യുപിയെ റിങ്കു - ജുറല്‍ സഖ്യമാണ് രക്ഷിച്ചത്.

പ്ലേയിംഗ് ഇലവനുകള്‍

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്സേന, കൃഷ്ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

ഉത്തര്‍പ്രദേശ്: ആകാശ് ദീപ് നാഥ്, അന്‍കിത് രജ്പൂത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ്ര ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, യഷ് ദയാല്‍.

kerala cricket Uttar pradesh ranji trophy