/kalakaumudi/media/post_banners/baf3dffdea733860500836acb0d02526558bc77be74416637d8a93283b4a024b.jpg)
ചെന്നൈ: ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബു ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി ചരിത്രമെഴുതി. ഫിഡെ റേറ്റിങ്ങില്‍ വൈശാലി 2500 പോയിന്റുകള്‍ കടന്നു.
തുര്‍ക്കിയില്‍ നടന്ന എല്‍ ലോബ്രേഗറ്റ് ചെസ് ടൂര്‍ണമെന്റില്‍ തുര്‍ക്കി താരം ടാമര്‍ താരിക് സെല്‍ബസിനെയാണ് വൈശാലി തോല്‍പ്പിച്ചത്.
2018ലാണ് ആര്‍. പ്രഗ്‌നാനന്ദ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍മാരാകുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോര്‍ഡും ഇതോടെ വൈശാലിയുടേയും പ്രഗ്‌നാനന്ദയുടേയും പേരിലായി.
കൊനേരു ഹംപിയും ഹരിക ദ്രോണവല്ലിയുമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തിയ മറ്റ് ഇന്ത്യന്‍ വനിതകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വൈശാലിയെ അഭിനന്ദിച്ചു.