/kalakaumudi/media/post_banners/a12e946665af043165da2194cf2a310e67f93d30cc66e674d7a00b9cb12bcc97.jpg)
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം.ഇന്ത്യയ്ക്ക് വേണ്ടി കൗമാരതാരം വരുണ്‍ തോമര്‍ വെങ്കലം നേടി.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വരുണ്‍ വെങ്കലം നേടിയത്.ആകെ 250.6 പോയന്റാണ് വരുണ്‍ നേടിയത്.
സ്ലോവാക്യയുടെ സൂപ്പര്‍ താരം യുറാജ് ടുസിന്‍സ്‌കി ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇറ്റലിയുടെ പൗലോ മോനയ്ക്കാണ് വെള്ളി.യോഗ്യതാ റൗണ്ടില്‍ 583 പോയന്റുകള്‍ നേടിക്കൊണ്ട് രണ്ടാം സ്ഥാനക്കാരനായാണ് വരുണ്‍ ഫൈനലിലേക്ക് മുന്നേറിയത്.വരുണിന്റെ ആദ്യ ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പ് മെഡലാണിത്.