ടീം ഇന്ത്യയുടെ തോൽവി; പിന്നാലെ അമ്മയെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് കുഞ്ഞു ആരാധകൻ

By Greeshma Rakesh.20 11 2023

imran-azhar

 

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രലിയക്കെതിരായ ഇന്ത്യയുടെ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു.

 

പ്രായഭേദമന്യേ എല്ലാവരും ടീം ഇന്ത്യയുടെ വിജയത്തിനായി പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയുടെ തോൽവിയ്ക്ക് പിന്നാലെ നിരവധി പേരാണ് സങ്കടത്തോടെയും നിരാശയോടെയും അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയത്.

 

അത്തരത്തിൽ ഒരു കുഞ്ഞു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോൽവിക്ക് പിന്നാലെ കുഞ്ഞു ആരാധകൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നത് വീഡിയോ കാണാം. അമ്മയോട് തന്റെ സങ്കടം പറയുന്നതും വിങ്ങിപൊട്ടുന്നതും വിഡിയോയിലെ ദൃശ്യങ്ങളിൽ കാണാം. ടീം ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ് ഏറെ പ്രതീക്ഷയോടെ എത്തിയ ആ കുഞ്ഞുഹൃദയത്തിന് ഇന്ത്യയുടെ പരാജയം സഹിക്കാനായില്ല.

 

അതെസമയം തോൽവിയുടെ ആഘാതം ഇന്ത്യൻ താരങ്ങളെയും നിരാശരാക്കിയിരുന്നു.മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങളുടെ മുഖത്ത് അത് കാണുകയും ചെയ്തു. മുഹമ്മദ് സിറാജിന് തന്നെ നിയന്ത്രിക്കാൻ പോലുമായില്ല. വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശർമയും കെ എൽ രാഹുലും കടുത്ത നിരാശയിലായിരുന്നു.

 


മത്സരത്തിൽ ആറ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളിൽ അജൈയ്യരായി ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറുകയായിരുന്നു.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 43 ഓവറിൽ ലക്ഷ്യം മറികടന്നു. 120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്.

OTHER SECTIONS