രഞ്ജി ട്രോഫി ഫൈനല്‍ ലൈനപ്പ്; കലാശപ്പോരിനൊരുങ്ങി വിദര്‍ഭ

വിദര്‍ഭ- 170, 402. മധ്യപ്രദേശ്-252, 258. ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 170 റണ്‍സാണ് വിദര്‍ഭ നേടിയത്.

author-image
Athira
New Update
രഞ്ജി ട്രോഫി ഫൈനല്‍ ലൈനപ്പ്; കലാശപ്പോരിനൊരുങ്ങി വിദര്‍ഭ

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭ ഫൈനലില്‍. മധ്യപ്രദേശിനെതിരേ 62 റണ്‍സിനാണ് വിദര്‍ഭ ഫൈനലില്‍ പ്രവേശിച്ചത്. തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ ഫൈനലില്‍ യോഗ്യത നേടിയിരുന്നു. അഞ്ചാംദിനം നാല് വിക്കറ്റ് ശേഷിക്കേ, 93 റണ്‍സാണ് മധ്യപ്രദേശിന് ജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ 30 റണ്‍സാണ് മധ്യപ്രദേശിന് നേടാനായുള്ളു. ഇതോടെ 62 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

സ്‌കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്-252, 258. ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 170 റണ്‍സാണ് വിദര്‍ഭ നേടിയത്. കരുണ്‍ നായര്‍ മാത്രമാണ് (105 പന്തില്‍ 63) അര്‍ധസെഞ്ചുറി തികച്ചത്. രണ്ടാം ഇന്നിങ്സില്‍ 101 ഓവറില്‍ 402 റണ്‍സ് വിദര്‍ഭ നേടി.

141 റണ്‍സ് നേടിയ യഷ് റാത്തോഡിന്റെയും 77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്ഷയ് വദ്കറിന്റെയും ഇന്നിങ്സുകള്‍ വിദര്‍ഭയ്ക്ക് കരുത്തുറ്റ സ്‌കോര്‍ സമ്മാനിച്ചു. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ യഷ് ഠാക്കൂറും അക്ഷയ് വഖാറെയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ആദിത്യ സര്‍വതെയും ആദിത്യ താക്കറെയുമാണ് വിദര്‍ഭയെ ഫൈനലിലേക്ക് യോഗ്യമാക്കിയത്.

 

 

sports updates cricket sports news Latest News