ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി

ഐപിഎല്ലില്‍ വിരാട് കോലിക്ക് ചരിത്ര നേട്ടം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി നേടിയ റോയല്‍ ചലഞ്ചേഴ്‌സ് താരം

author-image
Web Desk
New Update
ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി

ഡല്‍ഹി: ഐപിഎല്ലില്‍ വിരാട് കോലിക്ക് ചരിത്ര നേട്ടം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി നേടിയ റോയല്‍ ചലഞ്ചേഴ്‌സ് താരം ഐപിഎല്ലില്‍ 7000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി.

ഡല്‍ഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് 12 റണ്‍സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. 46 പന്തില്‍ 55 റണ്‍സെടുത്ത കോലിയാണ് ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന്റെ ടോപ് സ്‌കോററായത്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ 375 റണ്‍സെടുത്ത വിരാട് കോലി 45.50 എന്ന മികച്ച ശരാശരിയും 137.87 സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്തുന്നുണ്ട്. 234 മത്സരങ്ങളില്‍ നിന്നാണ് കോലി ഐപിഎല്ലില്‍ 7000 റണ്‍സ് പിന്നിട്ടത്.

ഐപിഎല്ലില്‍ അഞ്ച് സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. 2021ല്‍ ഐപിഎല്ലില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായ കോലി 2019ല്‍ സുരേഷ് റെയ്‌നക്കുശേഷം ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു.

cricket Virat Kohli IPL 2023