'നിരാശ തോന്നിയിരുന്നു, ആഗ്രഹിക്കുന്ന പോലെ കളിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു': സെഞ്ചുറിയെക്കുറിച്ച് കോലി

By Priya.14 03 2023

imran-azhar

 


അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് വിരാട് കോലിയുടെ (186) സെഞ്ചുറി. 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്.

 

ഇതിന് മുന്‍പ് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയിലായിരുന്നു കോലി സെഞ്ചുറി നേടിയത്.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും കോലിയുടെ ഫോം നിര്‍ണായകമാണ്.

 

''നാഗ്പൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സ് മുതല്‍ ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നതായി എനിക്ക് തോന്നിയിരുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍, എനിക്കേറെ പ്രധാനപ്പെട്ടതാണ്.

 

ബാറ്റിംഗില്‍ ഞങ്ങള്‍ ഏറെക്കാലം ശ്രദ്ധിച്ചിരുന്നു. ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ എന്റെ കഴിവിനൊത്ത് ഉയരാന്‍ സാധിച്ചില്ല.എനിക്ക് നിരാശ തോന്നിയിരുന്നു.

 

ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. നന്നായി പ്രതിരോധിക്കാന്‍ എനിക്ക് സാധിച്ചു. പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിക്കുന്ന പ്രകടനം എനിക്ക് പുറത്തെടുക്കേണ്ടതുണ്ട്.

 

എന്റെ വ്യക്തിഗത സ്‌കോര്‍ 60ലെത്തിയപ്പോള്‍, ഞാനും അക്സറും പോസിറ്റീവായി കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ശ്രേയസിനെ പരിക്ക് കാരണം ടീമിന് നഷ്ടമായി.

 

ഒരു ബാറ്റര്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ സമയമെടുത്ത് കളിക്കേണ്ടിവന്നു. അവര്‍ നന്നായി പന്തെറിഞ്ഞു. മികച്ച രീതിയില്‍ ഫീല്‍ഡര്‍മാരെ വ്യന്യസിച്ചു. എങ്കിലും ലീഡെടുക്കാനായത് വലിയ കാര്യമാണ്.'' അഹമ്മദാബാദിലെ സെഞ്ചുറിയെ കുറിച്ച് മത്സരശേഷം കോലി പറഞ്ഞു.

 

 

 

OTHER SECTIONS