By Priya.02 02 2023
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഋഷികേശിലേക്ക് ആത്മീയ യാത്ര നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച താരങ്ങള്‍ ആശ്രമത്തിലെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കും.
ഇതേ തുടര്‍ന്ന് ഭണ്ഡാര (മത വിരുന്ന്) സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.ഇരുവരും ആശ്രമത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് കോഹ്ലി ഋഷികേശ് സന്ദര്‍ശിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്ക്കൊപ്പം വൃന്ദാവനിലെ ഒരു ആശ്രമത്തില്‍ അനുഗ്രഹം തേടി എത്തിയിരുന്നു.