ബാറ്റ് കൊണ്ട് ആറാടി വിരാട് കോലി; നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍

ഐപിഎല്‍ 16-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് കൊണ്ട് ആറാടുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലി

author-image
Lekshmi
New Update
ബാറ്റ് കൊണ്ട് ആറാടി വിരാട് കോലി; നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍

ബെംഗളൂരു: ഐപിഎല്‍ 16-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് കൊണ്ട് ആറാടുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലി.മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി കോലി മാറി.

ഐപിഎല്ലില്‍ കോലിയുടെ അമ്പതാം 50+ സ്കോറാണ് മുംബൈ ടീമിനെതിരെ പിറന്നത്.ഇതില്‍ 45 അര്‍ധ സെഞ്ചുറികളും അഞ്ച് ശതകങ്ങളും ഉള്‍പ്പെടുന്നു.ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 50+ സ്കോറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോലി.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ പേരിലുള്ളത് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ പേരിലാണ്.വാര്‍ണര്‍ക്ക് 163 മത്സരങ്ങളില്‍ അറുപത് 50+ സ്കോറുകളുണ്ട്.ഇതില്‍ 56 അര്‍ധസെഞ്ചുറികളും നാല് സെഞ്ചുറികളും ഉള്‍പ്പെടുന്നു.

രണ്ടാമതുള്ള വിരാട് കോലി 224 കളികളില്‍ 50 ഉം മൂന്നാമന്‍ ശിഖര്‍ ധവാന്‍ 207 മത്സരങ്ങളില്‍ 49 ഉം നാലാമതുള്ള എ ബി ഡിവില്ലിയേഴ്‌സ് 184 കളികളില്‍ 43 ഉം തവണയാണ് അമ്പതോ അതിലധികമോ സ്കോര്‍ കണ്ടെത്തിയത്.വിരാട് കോലി അര്‍ധസെഞ്ചുറി നേടിയ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ ആര്‍സിബി എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.

fifty 50 plus Virat Kohli