അയോധ്യയില്‍ പോകാന്‍ അവധിയെടുത്തു; രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ കോലി ഇല്ല.

തിങ്കളാഴ്ച നടന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ കണ്ടില്ല.

author-image
Athira
New Update
അയോധ്യയില്‍ പോകാന്‍ അവധിയെടുത്തു; രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ കോലി ഇല്ല.

മുംബൈ; തിങ്കളാഴ്ച നടന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ കണ്ടില്ല. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ പരിശീലന സെഷനില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബിസിസിഎ അംഗീകരിക്കുകയും അവധി നല്‍കുകയും ചെയ്തു. എന്നാല്‍ കോലി പങ്കെടുത്തോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

അയോധ്യയില്‍നിന്നുള്ള ചിത്രങ്ങളൊന്നും വിരാട് കോലി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടില്ല. എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങളും വിഡിയോയും പഴയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്കു മുന്‍പ് വിനായക ചതുര്‍ഥി ദിനത്തില്‍ കോലി സുഹൃത്തിന്റെ വീട്ടിലെത്തി ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നത്. കോലി അയോധ്യയിലെത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവിടെനിന്നു മടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോലി മടങ്ങാനുള്ള കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.

sports news Latest News news updates