ബംഗളൂരുവില്‍ 'റെക്കാഡ്' സ്വന്തമാക്കി കോലി! താരത്തിനു മുന്നില്‍ ഇനി റാഷിദ് ഖാന്‍ മാത്രം

10 തവണ ആദ്യ പന്തില്‍ പുറത്തായ റാഷിദ് ഖാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

author-image
Web Desk
New Update
ബംഗളൂരുവില്‍ 'റെക്കാഡ്' സ്വന്തമാക്കി കോലി! താരത്തിനു മുന്നില്‍ ഇനി റാഷിദ് ഖാന്‍ മാത്രം

ബംഗളൂരു: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കായ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായിരിക്കുകയാണ് കോലി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

പേസര്‍ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതോടെയാണ് മോശം റെക്കോര്‍ഡിന്റെ പട്ടികയിലും കോലി ഉള്‍പ്പെട്ടത്.

10 തവണ ആദ്യ പന്തില്‍ പുറത്തായ റാഷിദ് ഖാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. കോലി 7 ഏഴ് തവണ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്ന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും കോലിക്കൊപ്പമുണ്ട്.

 

cricket IPL 2023 Virat Kohli