നിരാശയോടെ 'ടൂര്‍ണമെന്റിലെ താരം'; സച്ചിനും നേരിട്ടു ഈ അവസ്ഥ!

ടൂര്‍ണമെന്റിലെ താരമായിട്ടും നിരാശയോടെ വിരാട് കോലി. ലോകകപ്പ് ഫൈനല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍

author-image
Web Desk
New Update
നിരാശയോടെ 'ടൂര്‍ണമെന്റിലെ താരം'; സച്ചിനും നേരിട്ടു ഈ അവസ്ഥ!

അഹമ്മദാബാദ്: ടൂര്‍ണമെന്റിലെ താരമായിട്ടും നിരാശയോടെ വിരാട് കോലി. ലോകകപ്പ് ഫൈനല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍. 2003 ല്‍ ഇതേ അവസ്ഥ ഇന്ത്യന്‍ ടീം നേരിട്ടിരുന്നു. സച്ചിനായിരുന്നു ആ വര്‍ഷം പ്ലേയര്‍ ഒഫ് ദ ടൂര്‍ണമെന്റ്. വേദനയോടെ തന്നെയാണ് അന്ന് സച്ചിനും പുരസ്‌കാരം സ്വീകരിച്ചത്.

ലോകകപ്പില്‍ മികച്ച പ്രകടനമാണ് കോലി കാഴ്ചവച്ചത്. ഈ ലോകകപ്പില്‍ അടിച്ചെടുത്ത ഒന്‍പതാം സെഞ്ച്വറിയോടെ, ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി ലോകി. ഏകദിന ലോകകപ്പിന്റെ ഒരുപതിപ്പില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരം എന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇതിഹാസ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ റെക്കോഡാണ് ഈ ലോകകപ്പില്‍ കോലി മറികടന്നത്.

2023 ലോകകപ്പില്‍ ആറ് അര്‍ധസെഞ്ച്വറികളും 3 സെഞ്ച്വറികളും ഒരു വിക്കറ്റും സ്വന്തമാക്കിയാണ് കോലി ടൂര്‍ണമെന്റിന്റെ താരം എന്ന പദവി സ്വന്തമാക്കിയത്. 11 മത്സരങ്ങളില്‍ നിന്ന്, 95.62 ശരാശരിയില്‍, 765 റണ്‍സാണ് കോലി നേടിയത്.

india cricket Virat Kohli australia sachin tendulkar world cup cricket