/kalakaumudi/media/post_banners/28f608a4ae15d4d49bc37ae776321c76055404bb24298e2d2f1543e543590206.jpg)
മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗില്‍ ആറു കോടി രൂപയുടെ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. പ്രകൃതി സൗന്ദര്യത്തിനു പേരുകേട്ട പ്രദേശമായ അലിബാഗിനു സമീപത്തെ അവാസ് ഗ്രാമത്തിലാണു വീട്.
2000 സ്‌ക്വയര്‍ ഫീറ്റ് വീട്ടില്‍ 400 സ്‌ക്വയര്‍ ഫീറ്റുള്ള സ്വിമ്മിങ് പൂളുമുണ്ട്. 36 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടിയായി താരം അടച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള കളിയുടെ തിരക്കിലായതിനാല്‍ സഹോദരന്‍ വികാസ് കോലിയാണു വില്ല വാങ്ങുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അലിബാഗ് സബ് റജിസ്ട്രാര്‍ ഓഫിസിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നത്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനുള്ള പരിശീലനത്തിലാണു കോലിയിപ്പോള്‍.
മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്.ഈ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്ക് സാധിച്ചു.