/kalakaumudi/media/post_banners/a5c8143c7785ee09eaf66a3f34b0eacc3d437d82a2c4d9e48b2f8a6251a5b324.jpg)
മുംബൈ; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനും ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനു വേണ്ടി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോലി. ജനുവരി 25ന് അഞ്ചു മത്സരങ്ങള്‍ ഉള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ മത്സരം ഹൈദരാബാദില്‍ തുടങ്ങും.
ജനുവരി 20ന് ഹൈദരാബാദില്‍ എത്താനാണ് ഇന്ത്യന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 22നാണ് ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ഈ സമയങ്ങളില്‍ മത്സരത്തിനുള്ള ഒരുക്കങ്ങളിലായിരിക്കും കോലി.
അയോധ്യയിലേക്കു പോകുന്നതിനായി ഒരു ദിവസത്തെ പരിശീലനത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് അഭ്യര്‍ഥിച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 21ല്‍ നെറ്റ്‌സില്‍ പരിശീലിച്ച ശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോലിയുടെ തീരുമാനം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. വിരാട് കോലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി എന്നിവര്‍ക്കും പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ട്.