/kalakaumudi/media/post_banners/44c96594b4ae13a351094d1aaa9a7aea344c4c85bd01be6475ab6ecaf6433c61.jpg)
ബെംഗളൂരു: നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കി വിരാട് കോലി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഞായറാഴ്ചത്തെ മത്സരം ഏറെ നിര്‍ണായകമാണ്. കോലിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാം്ഗ്ലൂരിന് മികച്ച സ്‌കോര്‍.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍, 5 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് സ്വന്തമാക്കി. ഗുജറാത്തിന് 198 റണ്‍സ് ആണ് വിജയലക്ഷ്യം.
61 പന്തില്‍ ഒരു സിക്‌സും 13 ഫോറും സഹിതം 101 റണ്‍സ് എടുത്ത കോലി പുറത്താകാതെ നിന്നു. സീസണില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെയും കോലി സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരം എന്ന ബഹുമതിയും കോലി സ്വന്തമാക്കി.