ഐസിസി മികച്ച ഏകദിന ക്രിക്കറ്റര്‍ വിരാട് കോലി; പുരസ്‌കാരത്തിന് 4 തവണ അര്‍ഹനായി

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം നാലാം തവണയും ഇന്ത്യന്‍ താരം വിരാട് കോലിക്ക്.

author-image
Athira
New Update
ഐസിസി മികച്ച ഏകദിന ക്രിക്കറ്റര്‍ വിരാട് കോലി; പുരസ്‌കാരത്തിന് 4 തവണ അര്‍ഹനായി

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം നാലാം തവണയും ഇന്ത്യന്‍ താരം വിരാട് കോലിക്ക്. 2012, 2017, 2018 വര്‍ഷങ്ങളിലും കോലി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ആദ്യമായി ഐസിസിയുടെ മികച്ച ഏകദിന പുരസ്‌കാരത്തിന് നാല് തവണ അര്‍ഹനായി എന്ന നേട്ടവും കോലിക്ക് സ്വന്തം.

2022-ല്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് കോലി നടത്തിയത്. 2023 ലോകകപ്പിലെ മികച്ച താര ജേതാവും കോലിയായിരുന്നു. ലോകകപ്പിലെ 11 ഇന്നിങ്സുകളില്‍ ഒമ്പതിലും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത കോലി 765 റണ്‍സോടെ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ച 673 റണ്‍സിന്റെ റെക്കോഡാണ് കോലി മറികടന്നത്. മൂന്ന് സെഞ്ചുറികളും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 2023-ല്‍ 36 ഏകദിന ഇന്നിങ്സുകളില്‍ നിന്ന് 2048 റണ്‍സും എട്ട് സെഞ്ചുറികളുമാണ് കോലി നേടിയത്.

 

 

 

 

news updates sports news Latest News