ഇന്ത്യ v/s ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ആദ്യ 2 മത്സരത്തില്‍ നിന്ന് വിരാട് കോലി പിന്മാറിയെന്ന് ബിസിസിഐ

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്ലി പിന്മാറിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തിങ്കളാഴ്ച അറിയിച്ചു.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ആദ്യ 2 മത്സരത്തില്‍ നിന്ന് വിരാട് കോലി പിന്മാറിയെന്ന് ബിസിസിഐ

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരാട്  പിന്മാറിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തിങ്കളാഴ്ച അറിയിച്ചു. ക്യാപ്റ്റന്‍
രോഹിത് ശര്‍മ്മയുമായും ടീം മാനേജ്മെന്റുമായും കോഹ്ലി തന്റെ അസാന്നിധ്യം സംബന്ധിച്ച് സംഭാഷണം നടത്തിയതായും ക്രിക്കറ്റ് താരത്തിന് പിന്തുണ നല്‍കിയതായും ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കോലിയുടെ പകരക്കാരനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍' അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 ഐ മത്സരം കോഹ്ലിക്ക് നഷ്ടമായി, നേരത്തെ ലണ്ടനിലേക്ക് പോയതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്‍ട്രാ സക്വാഡ് മത്സരവും കോഹ്ലിക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാധ്യമങ്ങളോട് ബിസിസിഐ ആവശ്യപ്പെട്ടു.

sports news Latest News news updates