ഡീപ്ഫേക്ക്; ഇരയായി വിരാട് കോലിയും

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ ഡീപ്ഫേക്കിന് ഇരയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി.

author-image
Athira
New Update
ഡീപ്ഫേക്ക്; ഇരയായി വിരാട് കോലിയും

മുംബൈ: ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ ഡീപ്ഫേക്കിന് ഇരയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. വാതുവെപ്പ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വ്യാജവീഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ വീഡിയോയുടെ സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

ജനുവരിയില്‍ ഒരു ഗെയിമിങ് ആപ്പിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വ്യാജവീഡിയോ പ്രചരിച്ചിരുന്നു. വീഡിയോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സച്ചിന്‍ പറഞ്ഞിരുന്നു. സിനിമാതാരങ്ങളായ രശ്മിക മന്ദാന, ഐശ്വര്യ റായി, കത്രീന കൈഫ് എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിച്ചതോടെയാണ് വ്യാപകമായി ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.

 

 

 

sports news Latest News sports updates