'ആദിപുരുഷ് കണ്ടപ്പോഴാണ് കാര്യം മനസിലായത്; കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന്'

പ്രഭാസ് നായകനായി എത്തിയ ചിത്രം ആദിപുരുഷ് കണ്ടതിന് ശേഷം പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചിത്രത്തിനെതിരെ വ്യാപമകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

author-image
Priya
New Update
'ആദിപുരുഷ് കണ്ടപ്പോഴാണ് കാര്യം മനസിലായത്; കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന്'

പ്രഭാസ് നായകനായി എത്തിയ ചിത്രം ആദിപുരുഷ് കണ്ടതിന് ശേഷം പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചിത്രത്തിനെതിരെ വ്യാപമകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇതിനിടെയാണ് ട്വിറ്ററില്‍ പ്രതികരണവുമായി സെവാഗും രംഗത്തെത്തുന്നത്.ആദിപുരുഷ് കണ്ടപ്പോഴാണ് ആ കാര്യം മനസിലായത്, കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നാണ് സെവാഗ് സ്‌മൈലി ചിഹ്നത്തോടെ ട്വിറ്ററില്‍ കുറിച്ചത്.

ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 നാണ് തിയറ്ററുകളിലെത്തുന്നത്. 

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ 6 ദിനങ്ങളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 410 കോടി രൂപയാണ് ആദിപുരുഷ് ശേഖരിച്ചിരിക്കുന്നത്. അവധി ദിനങ്ങളില്‍ പോലും ചിത്രത്തിന് വലിയ തിരക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

adipurush virender sehwag