പ്രീസീസണ്‍ ടൂറില്‍ ഇന്റര്‍ മിയാമിയ്ക്ക് തോല്‍വി

പ്രീസീസണ്‍ ടൂറിലെ അവസാന മത്സരത്തിലും ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമിയ്ക്ക് തോല്‍വി.

author-image
Athira
New Update
പ്രീസീസണ്‍ ടൂറില്‍ ഇന്റര്‍ മിയാമിയ്ക്ക് തോല്‍വി

ടോക്കിയോ: പ്രീസീസണ്‍ ടൂറിലെ അവസാന മത്സരത്തിലും ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമിയ്ക്ക് തോല്‍വി. ടോക്കിയോയില്‍ വെച്ച് വിസല്‍ കോബെയെ നേരിട്ട ഇന്റര്‍ മയാമി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആണ് പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് മത്സരം ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് കളി ഷൂട്ടൗട്ടില്‍ എത്തി. 4-3നാണ് വിസെല്‍ കോബെ വിജയിച്ചത്.

ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 60-ാം മിനിറ്റിലാണ് സബ്ബായി മെസ്സി കളത്തില്‍ എത്തിയത്. മെസ്സി പെനാള്‍ട്ടി കിക്കും എടുത്തില്ല. ഏഷ്യയിലേക്കുള്ള പര്യടനത്തില്‍ ഇന്റര്‍ മയാമി സൗദിയില്‍ അല്‍ ഹിലാല്‍, അല്‍ നസര്‍ എന്നിവരോടും പരാജയപ്പെട്ടിരുന്നു. ഹോങ്കോങ് ഇലവനോട് ഇന്റര്‍ മിയാമി വിജയിച്ചിരുന്നു. ഇന്റര്‍ മയാമി തിരികെ അമേരിക്കയിലേക്ക് പോകും.

 

 

sports updates sports news Latest News