ഒന്നില്‍ പിഴച്ചാല്‍ മൂന്ന്! മലയാളി പൊളിയല്ലേ... വിഷ്ണു വിനോദിന്റെ ഗോള്‍ഡന്‍ ക്യാച്ച്!

ആദ്യത്തെയും രണ്ടാമത്തെയും ശ്രമത്തില്‍ ഒന്ന് പതറി. മനസാന്നിധ്യം വിടാതെ വിഷ്ണു ഡുപ്ലസിസിന്റെ വിക്കറ്റ് ഉറപ്പാക്കി.

author-image
Web Desk
New Update
ഒന്നില്‍ പിഴച്ചാല്‍ മൂന്ന്! മലയാളി പൊളിയല്ലേ... വിഷ്ണു വിനോദിന്റെ ഗോള്‍ഡന്‍ ക്യാച്ച്!

 

മുംബൈ: ഐപിഎല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മലയാളി താരം വിഷ്ണു വിനോദിന്റെ കിടിലന്‍ ക്യാച്ച്! ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ ക്യാച്ചാണ് വിഷ്ണു കൈപ്പിടിയില്‍ ഒതുക്കിയത്. ആദ്യത്തെയും രണ്ടാമത്തെയും ശ്രമത്തില്‍ ഒന്ന് പതറി. മനസാന്നിധ്യം വിടാതെ വിഷ്ണു ഡുപ്ലസിസിന്റെ വിക്കറ്റ് ഉറപ്പാക്കി.

പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ നിര്‍ണയിക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബി വച്ചിരിക്കുന്നത്. തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ (33 പന്തില്‍ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തില്‍ 65) എന്നിവരുടെ ഇന്നിംഗ്സ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

 

cricket IPL 2023