/kalakaumudi/media/post_banners/16dfe9d89e6ba8d6073a409cc969b5845120af22cc531e7b09bef8754c721315.jpg)
ഗാബ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഞായറാഴ്ച വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും മറക്കപ്പെടാത്ത ദിവസം ആകും. ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ 8 റണ്‍സിന്റെ വിജയം നേടാന്‍ അവര്‍ക്ക് ആയി. ഓസ്‌ട്രേലിയയുടെ ഉരുക്ക് കോട്ടയില്‍ ഓയ ഗാബയില്‍ ആണ് വെസ്റ്റിന്‍ഡീസ് ഈ ചരിത്ര വിജയം നേടിയത്. 1997ന് ശേഷം ആദ്യമായാണ് വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 216 റണ്‍സ് വേണ്ടിയിരുന്നു ഓസ്‌ട്രേലിയ 207 റണ്ണിന് ഔട്ട് ആയി.
നാലാം ദിനം 56-2 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആയി ഒരു വശത്ത് സ്റ്റീബ് സ്മിത്ത് ഉറച്ചു നിന്നു എങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടേ ഇരുന്നു. പരിക്ക് മാറി ഇന്ന് ബൗള്‍ ചെയ്യാന്‍ എത്തിയ ഷമാര്‍ ജോസഫ് 7 വിക്കറ്റുകള്‍ വീഴ്ത്തി. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സ് ആയിരുന്നു. അപ്പോഴേക്കും അവരുടെ എട്ട് വിക്കറ്റുകള്‍ വീണിരുന്നു.
191ല്‍ ഇരിക്കെ ലിയോണും പുറത്തായി. ഇതോടെ 25 റണ്‍സ് എന്നായി. പിന്നെ കാര്യങ്ങള്‍ തീര്‍ത്തും സ്മിത്തിന്റെ കൈകളിലായി. സ്മിത്ത് ഒരു സിക്‌സും ഫോറും അടിച്ച് ജയിക്കാന്‍ 13 റണ്‍സ് എന്നാക്കി. പക്ഷെ അടുത്ത ഓവറില്‍ ഷമാര്‍ ജോസഫിന്റെ പന്ത്‌നേരിടേണ്ടി വന്ന ഹേസല്‍ വുഡിന്റെ വിക്കറ്റ് തെറിച്ചു. ഷമാറിന്റെ ഏഴാം വിക്കറ്റും വെസ്റ്റിന്‍ഡീസിന്റെ വിജയ നിമിഷവും. ഒരു വശത്ത് 91 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 311ന് ഔട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയ 289 റണ്ണിന് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റിന്‍ഡീസ് 193ന് ഔട്ട് ആവുകയും ചെയ്തു.