/kalakaumudi/media/post_banners/03ffc84b152aa2a77218c377880c07d52f23875405673c652bf6a4a47ae368c4.jpg)
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ച് ട്വ20കളുടെ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീം ഇന്ത്യക്ക് തോല്‍വി. 2 വിക്കറ്റിനാണ് ഇന്ത്യയെ വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്.
153 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ബാക്കിനില്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. അര്‍ധസെഞ്ചുറിയുമായി നിക്കോളാസ് പുരാന്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോററായി. ഇതോടെ പരമ്പരയില്‍ 2-0ന് വിന്‍ഡീസ് മുന്നിലെത്തി.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു.
തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടി. എന്നാല്‍, മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയില്ല.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. അല്‍സാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ പറത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തൊട്ടടുത്ത ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച് ഷിമ്രോന്‍ ഹെറ്റ്മെയറുടെ കൈകളില്‍ ബോള്‍ എത്തിച്ചു. 9 പന്തില്‍ 7 റണ്‍സേ ഗില്ലിനുള്ളൂ.
തൊട്ടടുത്ത ഒബെഡ് മക്കോയിയുടെ ഓവറില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സൂര്യകുമാര്‍ യാദവ് (3 പന്തില്‍ 1) കെയ്ല്‍ മെയേഴ്സിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.