അശ്വിന് 5 വിക്കറ്റ്; വിന്‍ഡീസിനെ 150 റണ്‍സില്‍ തളച്ചിട്ട് ഇന്ത്യ

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് ഒന്നാം ദിനം 150 റണ്‍സിനു പുറത്തായി.

author-image
Web Desk
New Update
അശ്വിന് 5 വിക്കറ്റ്; വിന്‍ഡീസിനെ 150 റണ്‍സില്‍ തളച്ചിട്ട് ഇന്ത്യ

റൂസോ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് ഒന്നാം ദിനം 150 റണ്‍സിനു പുറത്തായി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 23 ഓവറില്‍ വിക്കറ്റ്് നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ്. യശ്വസി ജയ്സ്വാള്‍ (73 പന്തില്‍ 40*), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (65 പന്തില്‍ 30*) എന്നിവരാണ് ക്രീസില്‍.

ആര്‍ അശ്വിന് പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തെറ്റിയില്ല. 5 ഓവറിനുള്ളില്‍ രണ്ട് വിന്‍ഡീസ് ഓപ്പണര്‍മാരെയും മടക്കി അശ്വിന്‍ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.

 

cricket West Indies india