/kalakaumudi/media/post_banners/6a2e6d537f1fb12ecb29af8a68486a324aefa577c4111f71aa6a47afec1cbae6.jpg)
ഫ്‌ലോറിഡ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നാം മത്സരത്തില്‍ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യശസ്വി ജയ്‌സ്വാളിന് വീണ്ടും അവസരം നല്‍കി. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ഒരവസരം കൂടി നല്‍കി. സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍.
വെസ്റ്റന്‍ഡീസ് ടീമില്‍ മൂന്നു മാറ്റമുണ്ട്. ജയ്‌സന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, ഒഡീന്‍ സ്മിത്ത് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു.
ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച വിന്‍ഡീസ് പരമ്പരയില്‍ 2-1 ന് മുന്നിലാണ്. മറുവശത്ത് പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ ശനിയാഴ്ചത്തെ മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്.