/kalakaumudi/media/post_banners/0dc765c0cdd40f6dd5bb217e4e5476c751f5c01599581c9712f895c68ce87f2a.jpg)
ജര്‍മ്മന്‍ താരം സാഷ സെരവിനെ മറികടന്ന് അവസാന പതിനാറില്‍ കടന്ന് മറ്റെയോ ബരെറ്റിനി. സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് മറ്റെയോ ബരെറ്റിനി തകര്‍ത്തത്.
രണ്ടു ടൈബ്രൈക്കറുകള്‍ ജയിച്ചാണ് ഇറ്റാലിയന്‍ താരം മത്സരം സ്വന്തമാക്കിയത്.6-3, 7-6, 7-6 എന്നിങ്ങനെയാണ് സ്‌കോര്‍. മത്സരത്തില്‍ 12 ഏസുകള്‍ സാഷ ഉതിര്‍ത്തപ്പോള്‍ ബരെറ്റിനി 15 എണ്ണം ഉതിര്‍ത്തു.
അവസാന പതിനാറില്‍ ബരെറ്റിനി കാര്‍ലോസ് അല്‍കാരസിനെ നേരിടും. അതേസമയം 5 സെറ്റ് നീണ്ട പോരാട്ടത്തില്‍ വിജയിച്ചാണ് ഡാനിഷ് താരം ഹോള്‍ഗര്‍ റൂണെ അവസാന പതിനാറില്‍ എത്തിയത്.
സ്പാനിഷ് താരം അല്‍ഹാന്‍ഡ്രോ ഡേവിഡോവിച് ഫോകിനയെ 6-3, 4-6, 3-6, 6-4, 7-6(108) എന്ന സ്‌കോറിന് ആണ് ഡാനിഷ് താരം പരാജയപ്പെടുത്തിയത്. അവസാന സെറ്റ് ടൈബ്രേക്കറില്‍ 2-6, 5-8 എന്ന സ്‌കോറില്‍ പിറകില്‍ നിന്നതിന് ശേഷമാണ് റൂണെ അപ്രതീക്ഷിത തിരിച്ചു വരവ് നടത്തിയത്.