വനിത ഐപിഎല്‍ ഫെബ്രുവരി 23 മുതല്‍; മത്സരങ്ങള്‍ വൈകീട്ട് 7.30ന്

വനിതാ ഐപിഎല്ലിന്റെ രണ്ടാം എഡിഷന്‍ ഫെബ്രുവരി 23 മുതല്‍ തുടക്കമിടും. ഉദ്ഘാടന മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍.

author-image
Athira
New Update
വനിത ഐപിഎല്‍ ഫെബ്രുവരി 23 മുതല്‍; മത്സരങ്ങള്‍ വൈകീട്ട് 7.30ന്

ഡല്‍ഹി: വനിതാ ഐപിഎല്ലിന്റെ രണ്ടാം എഡിഷന്‍ ഫെബ്രുവരി 23 മുതല്‍ തുടക്കമിടും. ഉദ്ഘാടന മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ആദ്യ മത്സരം.

അഞ്ച് ടീമുകളില്‍ ആദ്യ സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ എലിമിനേഷന്‍ മത്സരമുണ്ടാകും. വിജയിക്കുന്നവര്‍ക്ക് രണ്ടാം ടീമായി ഫൈനല്‍ യോഗ്യത ലഭിക്കും. ആകെ 22 മത്സരങ്ങളാണുള്ളത്. ഒരു ടീമിന് എട്ട് മത്സരങ്ങളുണ്ട്.മാര്‍ച്ച് 17നാണ് ഫൈനല്‍ മത്സരം.

news updates sports news Latest News