/kalakaumudi/media/post_banners/21962f22e01ee787bfbe385406d18f1ec29532b96e4887fdd38ab5e10ee97a52.jpg)
ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ചാണ് ഇംഗ്ലീഷ് വനിതകളുടെ നേട്ടം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിനു പരമ്പര ഉറപ്പാക്കി. നാല് വിക്കറ്റിനാണ് രണ്ടാം മത്സരം അവര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 16.2 ഓവറില്‍ വെറും 80 റണ്‍സിനു പുറത്തായി. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വെറും 11.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 82 റണ്‍സെടുത്തു.
25 റണ്‍സെടുത്ത അലിസ് കാപ്‌സിയാണ് ടോപ് സ്‌കോറര്‍. നാറ്റ് സീവര്‍ 16 റണ്‍സെടുത്തു. 5 പന്തില്‍ 9 റണ്‍സുമായി സോഫി എക്ലസ്റ്റോണും തിളങ്ങി.
ഇന്ത്യക്കായി രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സൈക ഇഷാഖ്, പൂജ വസ്ത്രകര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. പത്ത് റണ്‍സെടുത്ത സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.