വനിതാ ട്വന്റി 20; അരങ്ങേറ്റം കുറിക്കാന്‍ മിന്നു മണി, ടോസ് നേടി ഇന്ത്യ

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പര അല്‍പസമയത്തിനകം ആരംഭിക്കും. ഇന്ത്യന്‍ ടീം ആണ് ആദ്യ ടി20യില്‍ ടോസ് നേടിയത്.

author-image
Priya
New Update
വനിതാ ട്വന്റി 20; അരങ്ങേറ്റം കുറിക്കാന്‍ മിന്നു മണി, ടോസ് നേടി ഇന്ത്യ

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പര അല്‍പസമയത്തിനകം ആരംഭിക്കും. ഇന്ത്യന്‍ ടീം ആണ് ആദ്യ ടി20യില്‍ ടോസ് നേടിയത്.

ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി അരങ്ങേറ്റം കുറിക്കുന്നതാണ് മത്സരത്തിന്റെ പ്രത്യേകത.

ഉച്ചയ്ക്ക് 1:30 ന് ധാക്കയിലാണ് മത്സരം തുടങ്ങുക. ഏഷ്യന്‍ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ പരമ്പരയാണിത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാദേശ് വനിതകള്‍ ജയിച്ചു.

india women twenty 20 bangladesh