/kalakaumudi/media/post_banners/0df87e92ef012cea64335ddb6e5315451fae73a9e1b5ddfcb99b46c21ba545f7.jpg)
പോര്‍ട്ട് എലിസബത്ത്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. അഞ്ച് റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്.
മഴയെത്തുടര്‍ന്ന് കളി ഉപേക്ഷിച്ചപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് മാര്‍ഗത്തിലൂടെയാണ് ഇന്ത്യ ജയിച്ചത്.
കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആയിരുന്നു സ്മൃതി മന്ദാനയുടേത്. സ്മൃതിയെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ അയര്‍ലന്‍ഡ് സ്വയം പഴിക്കുന്നുണ്ടാവും. 87 റണ്‍സാണ് സ്മൃതി സ്വന്തമാക്കിയത്.
ഷെഫാലി വര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ മന്ദാന ആറ് ഓവറില്‍ 42 റണ്‍സ് നേടി.
പത്താം ഓവറില്‍ ഷെഫാലി വര്‍മ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പമാണ് സ്മൃതി മന്ദാന ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.