ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍

88.77 മീറ്റര്‍ ദൂരമാണ് ആദ്യ ശ്രമത്തില്‍ നീരജ് ചോപ്ര എറിഞ്ഞത്.83 മീറ്ററായിരുന്നു ഫൈനലില്‍ യോഗ്യത നേടാനുള്ള ദൂരം

author-image
Greeshma Rakesh
New Update
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍

 

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ഫൈനല്‍ ഉറപ്പിച്ചു. 88.77 മീറ്റര്‍ ദൂരമാണ് ആദ്യ ശ്രമത്തില്‍ നീരജ് ചോപ്ര എറിഞ്ഞത്.83 മീറ്ററായിരുന്നു ഫൈനലില്‍ യോഗ്യത നേടാനുള്ള ദൂരം. സീസണില്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്.

 

ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. നീരജിന് പുറമേ കിഷോര്‍ കുമാര്‍ ജെന, ഡി.പി.മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ നീരജ് വെള്ളി നേടിയിരുന്നു. യോഗ്യതാ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യത നേടി.

 

World Athletics Championshi neeraj chopra javelin throw