നീരജിന് സ്വര്‍ണം; സ്വന്തമാക്കിയത് ചരിത്ര നേട്ടം

By Web Desk.28 08 2023

imran-azhar

 

 


ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്‌സ് പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഫൈനലിലെ രണ്ടാം ത്രോയില്‍ 88.17 മീറ്റര്‍ പിന്നിട്ടാണ് നീരജ് സ്വര്‍ണത്തിലെത്തിയത്. ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.

 

ഫൈനലിലെ മറ്റു ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍ ജന 5ാം സ്ഥാനത്തും (84.77 മീറ്റര്‍) ഡി.പി.മനു (84.14 മീറ്റര്‍) 6ാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി (87.82 മീറ്റര്‍). ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് വെങ്കലം നേടി (86.67 മീറ്റര്‍).

 

ഒരേസമയം ഒളിംപിക് സ്വര്‍ണവും ലോകചാംപ്യന്‍ഷിപ് സ്വര്‍ണവും കൈവശം വയ്ക്കുന്ന മൂന്നാമത്തെ ജാവലിന്‍ത്രോ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി.

 

 

 

OTHER SECTIONS