/kalakaumudi/media/post_banners/8ddf9c7945ed33ba76429c8c5cc9d4b1fa2e03a57f26c60dc59fd09ded09e161.jpg)
കൊല്‍ക്കത്ത: വിരാട് കോലിയുടെ പിറന്നാള്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് തിളങ്ങുന്ന വിജയം. രോഹിത് ശര്‍മയും സംഘവും ലോകകപ്പിലെ തുടര്‍ച്ചയായ ഏഴാം ജയമാണ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി പോയിന്റ് പട്ടികയിലെ ഇന്ത്യ ഒന്നാം സ്ഥാനവും നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് ന്ടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക, വെറും 27.1 ഓവറില്‍ 83 റണ്‍സിന് എല്ലാവരും പുറത്തായി.
ഒന്‍പത് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റെടുത്തു.
ജാന്‍സനു പുറമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്യാപ്റ്റന്‍ ടെംബ ബാവുമ 19 പന്തില്‍ ഒരു ഫോര്‍ സഹിതം 11 രണ്‍സെടുത്തും, റാസ്സി വാന്‍ഡര്‍ ദസ്സന്‍ 32 പന്തില്‍ ഒരു ഫോര്‍ സഹിതം 13 റണ്‍സെടുത്തും ഡേവിഡ് മില്ലര്‍ 11 പന്തില്‍ രണ്ടു ഫോറുകളോടെ 11 റണ്‍സെടുത്തും പുറത്തായി.