/kalakaumudi/media/post_banners/a810f80d940ae20ab7cbd94ab224621e67cc5f60d5a6c54b80510feb020fc4e4.jpg)
പുനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 257 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.
ലിറ്റന്‍ ദാസ് 82 പന്തില്‍ 66 റണ്‍സെടുത്തു. ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍ ലിറ്റന്‍ ദാസാണ്.
ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് തന്‍സിദ് ഹസനും ലിറ്റന്‍ ദാസും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. 43 പന്തുകള്‍ നേരിട്ട തന്‍സിദ് ഹസന്‍ 51 റണ്‍സെടുത്തു.
ഓപ്പണിംഗ് ബാറ്റര്‍മാര്‍ നല്‍കിയ മികച്ച തുടങ്ങം നിലനിര്‍ത്താന്‍ മറ്റുള്ളവര്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.ഷാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും നേടി.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ബംഗ്ലദേശ് പ്ലേയിങ് ഇലവന്‍: ലിറ്റന്‍ ദാസ്, നജ്മുല്‍ ഹുസെയ്ന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സിദ് ഹസന്‍, മെഹ്ദി ഹസന്‍ മിരാസ്, മുഷ്ഫിഖര്‍ റഹീം, തൗഹിത് ഹൃദോയ്, മഹ്‌മൂദുല്ല, നസും അഹമ്മദ്, ഹസന്‍ മഹ്‌മൂദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, ഷൊരീഫുള്‍ ഇസ്‌ലാം.