/kalakaumudi/media/post_banners/96096779d6171d49dedd6931c1175e91a02ca853720d274d1ad13a506e34f951.jpg)
ലഖ്നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ കുറഞ്ഞ റണ്‍സായ 229 പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 13 ഓവറില്‍ നാലിന് 45 എന്ന നിലയിലാണ്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മ് ഷമി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോസ് ബട്ലര്‍ (5), മൊയീന്‍ അലി (4) എന്നിവരാണ് ക്രീസില്‍.
നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ 87 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട് പ്രകടനം നടത്തി.
മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോര്‍ കുറച്ചത്.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും തിളങ്ങിയില്ല.
പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.
രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു.