2 സെഞ്ച്വറി, 3 അര്‍ധ സെഞ്ച്വറി... നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ചതോടെ, ഏകദിന ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് 411 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു.

author-image
Web Desk
New Update
2 സെഞ്ച്വറി, 3 അര്‍ധ സെഞ്ച്വറി... നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

 

ബെംഗളൂരു: ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ചതോടെ, ഏകദിന ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് 411 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു.

ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും സെഞ്ച്വറി നേടി. 94 പന്തുകളില്‍ നിന്ന് 128 റണ്‍സെടുത്ത് അയ്യര്‍ പുറത്താകാതെ നിന്നു. 64 പന്തുകളില്‍ നിന്ന് രാഹുല്‍ 102 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51), വിരാട് കോലി (56 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചറി നേടി.

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

നെതര്‍ലന്‍ഡ്‌സ് പ്ലേയിങ് ഇലവന്‍ വെസ്‌ലി ബരേസി, മാക്‌സ് ഒദൗഡ്, കോളിന്‍ അക്കര്‍മാന്‍, സൈബ്രാന്‍ഡ് എഞ്ചല്‍ബ്രെച്, സ്‌കോട്ട് എഡ്‌വാര്‍ഡ്‌സ് (ക്യാപ്റ്റന്‍), ബാസ് ഡെ ലീഡ്, തേജ നിദമനുരു, ലോഗന്‍ വാന്‍ ബീക്, റോളഫ് വാന്‍ ഡര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകരന്‍

 

india cricket netherlands world cup cricket