/kalakaumudi/media/post_banners/b64737933fa56118f695bb7e5fc3d6bb2da8207710f1c42f1300393927e758e4.jpg)
ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യം. ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയുടെയും രചിന്‍ രവീന്ദ്രന്റെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ന്യൂഡിലാന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.
19 റണ്‍സില്‍ നില്‍ക്കെ ന്യൂസിലാന്‍ഡിന് ഓപ്പണര്‍മാരെ നഷ്ടമായി. മിച്ചലും രചിനും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ കൈപിടിച്ചുകയറ്റിയത്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ജസ്പ്രീത് ബുമ്ര് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 9 ല്‍ നില്‍ക്കുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ ബാറ്റര്‍ വീണു. വിക്കറ്റ് സിറാജിന്.
ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷെമി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും ബുമ്ര, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.