/kalakaumudi/media/post_banners/afd9f68af3f30150e580928f1a9a90eab7b787d0957460411b6529cfb8e8291b.jpg)
ന്യൂഡല്‍ഹി: ചാമ്പ്യന്മാരെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി മുട്ടുകുത്തിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215ന് പുറത്തായി. അഫ്ഗാനിസ്ഥാന്‍ 69 റണ്‍സിനാണ് വിജയം കൈപ്പിടിയിലൊതുക്കിയത്.
തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങ് തുടക്കം. സ്‌കോര്‍ 3ല്‍ നില്‍ക്കേ ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോ (4 പന്തില്‍ 2) പുറത്തായി.
7ാം ഓവറില്‍ 11 റണ്‍സുമായി ജോ റൂട്ട് മടങ്ങി. പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ 9 റണ്‍സുമായി പുറത്തായി. 28ാം ഓവറില്‍ 10 റണ്‍സുമായി സാം കറനും 33ാം ഓവറില്‍ ക്രിസ് വോക്‌സും (26 പന്തില്‍ 9) പുറത്തായി.
ടീമിന്റെ രക്ഷകനായി നിന്ന ഹാരി ബ്രൂക്ക് 35ാം ഓവറില്‍ ഔട്ടായി. ആദില്‍ റഷീദ് (13 പന്തില്‍ 20), മാര്‍ക്ക് വുഡ് (22 പന്തില്‍ 18) എന്നിവര്‍ വേഗത്തില്‍ മടങ്ങി. അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് ഉര്‍ റഹ്‌മാന്‍ 3 വിക്കറ്റു നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 49.5 ഓവറില്‍ 284 റണ്‍സെടുത്തു പുറത്തായി. ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് (57 പന്തില്‍ 80), ഇക്രം അലിഖില്‍ (66 പന്തില്‍ 58) എന്നിവര്‍ അര്‍ധ സെഞ്ചറി നേടി.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും മാര്‍ക്വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ലിയാം ലിവിങ്സ്റ്റന്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.