മാക്‌സ് ഡണ്‍ വെല്‍! 201* ഓസിസിന് അത്ഭുത ജയം, സെമിയില്‍

ഏകദിന ലോകകപ്പിലെ ത്രില്ലര്‍ ഗെയിമില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. കൈവിട്ടുപോയ കളിയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് ഓസിസിന് ജയം സമ്മാനിച്ചത് ഗ്ലെന്‍ മാക്‌സ്വെല്‍ (201*) ആണ്. അഫ്ഗാനിസ്താന്റെ ജയം ഉറപ്പിച്ചിടത്തുനിന്നാണ് മാക്‌സ് വെല്‍ ജയം കൈപ്പിടിയിലൊതുക്കിയത്.

author-image
Web Desk
New Update
മാക്‌സ് ഡണ്‍ വെല്‍! 201* ഓസിസിന് അത്ഭുത ജയം, സെമിയില്‍

മുംബൈ: ഏകദിന ലോകകപ്പിലെ ത്രില്ലര്‍ ഗെയിമില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. കൈവിട്ടുപോയ കളിയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് ഓസിസിന് ജയം സമ്മാനിച്ചത് ഗ്ലെന്‍ മാക്‌സ്വെല്‍ (201*) ആണ്. അഫ്ഗാനിസ്താന്റെ ജയം ഉറപ്പിച്ചിടത്തുനിന്നാണ് മാക്‌സ് വെല്‍ ജയം കൈപ്പിടിയിലൊതുക്കിയത്.

91 റണ്‍സ് നേടുന്നതിനിടെ ഏഴു വിക്കറ്റാണ് ഓസീസിന് നഷ്ടപ്പെട്ടത്. 128 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ 10 സിക്‌സും 21 ഫോറും സഹിതം 201 റണ്‍സാണ് നേടിയത്. കളി തീരാന്‍ 19 പന്തുകള്‍ അവശേഷിക്കേ മാക്‌സ്വെല്‍ വിജയം കുറിച്ചു. ജയത്തോടെ ഓസ്‌ട്രേലിയ സെമി ബര്‍ത്ത് ഉറപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (0) പുറത്താക്കിയത് നവീനുല്‍ ഹഖ്.

ആറാം ഓവറില്‍ സ്‌കോര്‍ 43ല്‍ നില്‍ക്കേ മിച്ചല്‍ മാര്‍ഷ് (11 പന്തില്‍ 24) പുറത്തായി. നവീനുല്‍ ഹഖാണ് വിക്കറ്റ് നേടിയത്. ഒന്‍പതാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഡേവിഡ് വാര്‍ണറും (29 പന്തില്‍ 18) ജോഷ് ഇംഗ്ലിസും (0) പുറത്തായി.

മാര്‍നസ് ലബുഷെയ്ന്‍ (28 പന്തില്‍ 14), മാര്‍ക്കസ് സ്റ്റോയിനിസ് (ഏഴ് പന്തില്‍ ആറ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഏഴ് പന്തില്‍ മൂന്ന്) എന്നിവര്‍ തിളങ്ങിയതേയില്ല.

19ാം ഓവറില്‍ 7ന് 91 എന്ന നിലയിലേക്ക് ഓസീസ് വീണു. തുടര്‍ന്നാണ് രക്ഷകനായി മാക്‌സ് വെല്‍ എത്തിയത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ കൂട്ടുപിടിച്ച് മാക്‌സ്വെല്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തി. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് മാക്‌സ്വെല്‍ കുറിച്ചത്.

അഫ്ഗാനിസ്ഥാനു വേണ്ടി നവീനുല്‍ ഹഖ്, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതം നേടി.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 291 റണ്‍സെടുത്തത്. ഇബ്രാഹിം സദ്രാന്റെ സെഞ്ചറിക്കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 143 പന്തുകള്‍ നേരിട്ട സദ്രാന്‍ 129 റണ്‍സെടുത്തു പുറത്താകാതെനിന്നു. 131 പന്തുകളില്‍നിന്നാണ് സദ്രാന്‍ സെഞ്ചറി തികച്ചത്. ലോകകപ്പില്‍ ഒരു അഫ്ഗാന്‍ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.

cricket afganistan australia world cup cricket