/kalakaumudi/media/post_banners/e59b650a75677a6430f3434b6fee414b96fe6ca5e5d26c60c1911e8e302bac2d.jpg)
പുനെ: ബംഗ്ലദേശിനെതിരെ എട്ട് വിക്കറ്റിന്റെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലദേശ് ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം 44.2 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്. സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷും (177*) അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും (53) സ്റ്റീവ് സ്മിത്തും (63*) ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ മികച്ച വിജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. 10 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ മൂന്നാം ഓവറില്‍ ടസ്‌കിന്‍ അഹമ്മദാണ് ക്ലീന്‍ ബോള്‍ഡാക്കിയത്.
രണ്ടാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷിനൊപ്പം 120 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഡേവിഡ് വാര്‍ണര്‍ മടങ്ങിയത്. 61 പന്തു നേരിട്ട വാര്‍ണര്‍ 6 ഫോറിന്റെ അകമ്പടിയോടെ 53 റണ്‍സാണ് നേടിയത്. പിന്നീടെത്തിയ സ്റ്റീവ് സ്മിത്തിനൊപ്പം മാര്‍ഷ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു.
പോയിന്റ് പട്ടികയില്‍, 14 പോയിന്റോടെ ഓസീസ് മൂന്നാമത് തുടരും.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. ബംഗ്ലദേശിനായി തൗഹിദ് ഹൃദോയ് അര്‍ധ സെഞ്ചറി നേടി.