/kalakaumudi/media/post_banners/017945cb12b4ec306d38cf92bcaba7489dba3f34803f9ac53cb94461e23e150e.jpg)
ബെംഗളൂരു: ഏകദിന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി രണ്ടാം തോല്‍വി. 62 റണ്‍സിനാണ് ഓസീസ് പാകിസ്ഥാനെ തകര്‍ത്തത്.
ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 45.3 ഓവറില്‍ 305 റണ്‍സിന് പരാജയം സമ്മതിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കസ് സ്റ്റോയ്‌നിസ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്.
പാക്കിസ്ഥാനായി ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (61 പന്തില്‍ 64), ഇമാം ഉള്‍ ഹഖ് (71 പന്തില്‍ 70), മുഹമ്മദ് റിസ്വാന്‍ (40 പന്തില്‍ 46) എന്നിവര്‍ നന്നായി പൊരുതി.
നേരത്തെ ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷലിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഓസീസ് നേടി. ഒമ്പതിന് 367 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. 124 പന്ത് നേരിട്ട ഡേവിഡ് വാര്‍ണര്‍ 14 ഫോറും ഒമ്പത് സിക്‌സും സഹിതം 163 റണ്‍സെടുത്തു. 108 പന്തില്‍ 10 ഫോറും ഒമ്പത് സിക്‌സും സഹിതമാണ് മിച്ചല്‍ മാര്‍ഷ് 121 റണ്‍സെടുത്തത്.
പിന്നാലെ എത്തിയവര്‍ വേഗത്തില്‍ പുറത്തായിക്കൊണ്ടിരുന്നു. മാക്‌സവെല്‍ പൂജ്യം, സ്മിത്ത് ഏഴ്, സ്റ്റോണിസ് 21, ഇം?ഗ്‌ളീസ് 13, ലബുഷെയ്ന്‍ എട്ട് എന്നിങ്ങനെ എല്ലാവരും പുറത്തായി.
പാകിസ്താന്‍ നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി 54 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് മൂന്നും ഉസാമ മിര്‍ ഒരു വിക്കറ്റും വീഴ്ത്തി.