/kalakaumudi/media/post_banners/8c02e3db690dbc808dd63156703fd37f47e31d3fb76b31f1cf5f48be80007441.jpg)
ലക്‌നൗ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ആദ്യ ജയം. ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 35.2 ഓവറില്‍ ഓസീസ് മറികടന്നു.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി നേരിട്ടു. ഡേവിഡ് വാര്‍ണര്‍ 11 റണ്‍സെടുത്ത് മടങ്ങി.
തൊട്ടുപിന്നാലെ റണ്‍സൊന്നും ഇല്ലാതെ സ്റ്റീവ് സ്മിത്തും മടങ്ങി. മിച്ചല്‍ മാര്‍ഷ് (52), മാര്‍നസ് ലബുഷെയ്ന്‍ (40), ജോഷ് ഇംഗ്‌ളീസ് (58) എന്നിവര്‍ ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ കൈപിടിച്ചു കയറ്റിയത്. മാക്സ്വെല്‍ 31 റണ്‍സും സ്റ്റോണിസ് 20 റണ്‍സുമെടുത്ത് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു.
ശ്രീലങ്കക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്നു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറിയ കൂട്ടുകെട്ട് ഉയര്‍ത്തിയ ശ്രീലങ്ക പിന്നീട് തകര്‍ച്ചയിലേക്ക് പതിച്ചു. മത്സരത്തില്‍ ടോസ് ലഭിച്ച ശ്രീലങ്കന്‍ നായകന്‍ കുശല്‍ മെന്‍ഡിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
67 പന്തില്‍ 61 റണ്‍സെടുത്ത പത്തും നിസങ്കയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ലങ്കന്‍ സ്‌കോര്‍ 157ല്‍ നില്‍ക്കെ കുശല്‍ പെരേരയും പുറത്തായി.
82 പന്ത് നേരിട്ട കുശല്‍ പെരേര 12 ഫോറടക്കം 78 റണ്‍സെടുത്തു. പിന്നീട് തകര്‍ച്ചയിലേക്ക് ശ്രീലങ്ക വീണു.
നാല് വിക്കറ്റെടുത്ത ആദം സാംബയാണ് ലങ്കയെ ചെറിയ സ്‌കോറിലൊതുക്കിയത്.