/kalakaumudi/media/post_banners/a56957de9d98dead0f664f04d264b76f0d3374b1a3e6266d543202008b12903c.jpg)
ലക്‌നൗ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് 210 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്തായി.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറിയ കൂട്ടുകെട്ട് ഉയര്‍ത്തിയ ശ്രീലങ്ക പിന്നീട് തകര്‍ച്ചയിലേക്ക് പതിച്ചു. മത്സരത്തില്‍ ടോസ് ലഭിച്ച ശ്രീലങ്കന്‍ നായകന്‍ കുശല്‍ മെന്‍ഡിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
67 പന്തില്‍ 61 റണ്‍സെടുത്ത പത്തും നിസങ്കയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ലങ്കന്‍ സ്‌കോര്‍ 157ല്‍ നില്‍ക്കെ കുശല്‍ പെരേരയും പുറത്തായി.
82 പന്ത് നേരിട്ട കുശല്‍ പെരേര 12 ഫോറടക്കം 78 റണ്‍സെടുത്തു. പിന്നീട് തകര്‍ച്ചയിലേക്ക് ശ്രീലങ്ക വീണു.
നാല് വിക്കറ്റെടുത്ത ആദം സാംബയാണ് ലങ്കയെ ചെറിയ സ്‌കോറിലൊതുക്കിയത്.